District News
മണ്ണുത്തി: തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ മണ്ണുത്തിയിൽ നടക്കുന്ന ജില്ലാതല ഫാം ഫെസ്റ്റിനോടുനുബന്ധിച്ച് മഡ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കാർഷികസർവ്വകലശാലയിലെ വിദ്യാർത്ഥികളും ഫാം തൊഴിലാളികളും മഡ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഫാംഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലയിലെ വിവിധ ഫാമുകളുടെ പ്രവർത്തനം ജനങ്ങളിലേക്ക് എത്തിക്കുക, പുതുതലമുറയെ കൃഷിയിലേക്ക് കൊണ്ടുവരുക എന്നതാണ് ഫെസ്റ്റിന്റെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എ. സജിത അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. വിനയൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പ്രശാന്ത്, ലീല രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഫാം ഫെസ്റ്റ് ഇന്ന് സമാപിക്കും.
Sports
ഗ്വാഡലജാര (മെക്സിക്കോ): ഫുട്ബോൾ ലോകകപ്പ് ആതിഥേയ നഗരമായ മെക്സിക്കോയിലെ ഗ്വാഡലജാരയ്ക്ക് സമീപമുള്ള നഗരത്തിൽ സൈന്യം ലഹരിമരുന്ന് സംഘത്തിന്റെ നേതാവിനെ കൊലപ്പെടുത്തിയതിനെത്തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് ഞായറാഴ്ച നടത്തേണ്ടിയിരുന്ന നാല് ഫുട്ബോൾ മത്സരങ്ങൾ മാറ്റിവച്ചു.
District News
എടത്വ: മുപ്പത്തിയേഴാമത് ആര്ച്ച്ബിഷപ് മാര് മാത്യു കാവുകാട്ട് & ഫാ. സഖറിയാസ് പുന്നപ്പാടം മെമ്മോറിയല് എവര്റോളിംഗ് ട്രോഫികള്ക്ക് വേണ്ടിയുള്ള ഫുട്ബോള് മത്സരം ഇന്ന് എടത്വ സെന്റ് അലോഷ്യസ് കോളജില് ആരംഭിക്കും.
കേരളത്തിലെ പ്രമുഖരായ എട്ടു കോളജ് ടീമുകള് പങ്കെടുക്കുന്ന ടൂര്ണമെന്റ് രാവിലെ 10 ന് എടത്വ പഞ്ചായത്ത് പ്രസിഡന്റ് ആന്സി ബിജോയ് ഉദ്ഘാടനം ചെയ്യും. എടത്വ സര്ക്കിള് ഇന്സ്പെക്ടര് എം. അന്വര് കിക്ക് ഓഫ് നിര്വഹിക്കും. ഉദ്ഘാടനചടങ്ങില് കോളജ് മാനേജര് ഫാ. ഫിലിപ്പ് വൈക്കത്തുകാരന് അധ്യക്ഷത വഹിക്കും പ്രിന്സിപ്പല് പ്രഫ. ഡോ. ജി. ഇന്ദുലാല് സന്ദേശം നല്കും. ഉദ്ഘാടനമത്സരത്തില് ആതിഥേയരായ എടത്വ സെന്റ് അലോഷ്യസ് കോളജ് തിരുവല്ല മാര്ത്തോമ കോളജുമായി മത്സരിക്കും.
പതിനൊന്നുമണിക്ക് നടക്കുന്ന രണ്ടാം മത്സരത്തില് തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ടീം മൂവാറ്റുപുഴ നിര്മല കോളജ് ടീമുമായി ഏറ്റുമുട്ടും. വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന മൂന്നാം മത്സരത്തില് ചങ്ങനാശേരി സെന്റ് ബെര്ക്ക്മാന്സ് കോളജ്, കോതമംഗലം മാര് അത്തനേഷ്യസ് കോളേജുമായും നാലുമണിക്ക് നടക്കുന്ന നാലാം മത്സരത്തില് തൃശൂര് ശ്രീ കേരളവര്മ കോളജ്, തേവര സേക്രഡ് ഹാര്ട്ട് കോളജുമായും ഏറ്റുമുട്ടും. 30ന് രാവിലെ 9 മണിക്കും 10 മണിക്കുമായി ടൂര്ണമെന്റിന്റെ സെമിഫൈനല് മത്സരങ്ങള് നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഫൈനല് മത്സരം നടക്കും.
ടൂര്ണമെന്റില് വിജയികള് ആകുന്ന ടീമിന് പതിനായിരം രൂപ കാഷ് അവാര്ഡും ആര്ച്ച്ബിഷപ് മാര് മാത്യു കാവുകാട്ട് & ഫാ. സഖറിയാസ് പുന്നപ്പാടം മെമ്മോറിയല് എവര്റോളിംഗ് ട്രോഫിയും സമ്മാനിക്കും. ടൂര്ണമെന്റിലെ റണ്ണേഴ്സ് അപ്പിന് അയ്യായിരം രൂപ കാഷ് അവാര്ഡും ആര്ച്ച്ബിഷപ് മാര് മാത്യു കാവുകാട്ട് & ഫാ. സഖറിയാസ് പുന്നപ്പാടം മെമ്മോറിയല് എവര്റോളിംഗ് ട്രോഫിയും സമ്മാനിക്കും.
30ന് നടക്കുന്ന സമാപന സമ്മേളനത്തില് കോളജ് മാനേജര് ഫാ. ഫിലിപ്പ് വൈക്കത്തുകാരന് സമ്മാനങ്ങള് വിതരണം ചെയ്യും. ഫിസിക്കല് എഡ്യൂക്കേഷന് ഡിപ്പാര്ട്ട്മെന്റ് മേധാവി ഫാ. ഡോ. അജോ ആന്റണി ടൂര്ണമെന്റി ന് നേതൃത്വം നല്കും.